ദേശീയം (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ ചൊല്ലി അസം ബി.ജെ.പിയില്‍ പൊട്ടിത്തെറി. അസമിലെ 12 ബി.ജെ.പി എം.എല്‍.എമാര്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനാവാളിനെ സന്ദര്‍ശിച്ച് രാജി സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന ഒരു അനധികൃത കുടിയേറ്റക്കാരനും പൗരത്വം നല്‍കരുത് എന്നതാണ് അവരുടെ ആവശ്യമെന്നും അതില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ഉണ്ടാവുകയാണെങ്കില്‍ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താനാവില്ലെന്നും എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രിയോട് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ഒരാഴ്ച്ചയായി തങ്ങള്‍ക്ക് വസതികളില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും പ്രതിഷേധം ഭയന്ന് ഗുവാഹത്തിയില്‍ തങ്ങിയിരിക്കുകയാണെന്നും എം.എല്‍.എമാര്‍ പറഞ്ഞു.
ജനങ്ങളുടെ പ്രതിഷേധം കാരണം പുറത്തിറങ്ങാനാവുന്നില്ലെന്നും ആവശ്യമെങ്കില്‍ രാജിവെക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. തങ്ങള്‍ അക്രമിക്കപ്പെടുമോ എന്ന ആശങ്കയും അവര്‍ പങ്ക് വച്ചു. പൗരത്വഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ വലിയ പ്രതിഷേധമാണ് അസമില്‍ നടക്കുന്നത്. ദേശീയപൗരത്വഭേദഗതി നിയമം പാസ്സാക്കിയതിന് പിന്നാലെ അസമിലെ ബി ജെ പിക്കുള്ളില്‍ വലിയ ഭിന്നത രൂപപ്പെട്ടിരുന്നു.
Post a Comment
0 Comments