ഉപ്പള (www.evisionnews.co): ബായാറില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ബായാറിലെ അബ്ദുല്ല- സുഹ്റ ദമ്പതികളുടെ മകന്‍ അന്‍വര്‍ (24) ആണ് മരിച്ചത്. സുഹൃത്ത് നവാബി (21)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ബായാര്‍ മുഗുളിയിലായിരുന്നു അപകടം.
കര്‍ണാടകയിലെ ഒരു കല്ല്യാണ നിശ്ചയ ചടങ്ങിന് പോകുന്നതിനിടെ അന്‍വറും നവാബും സഞ്ചരിച്ച സ്‌കൂട്ടര്‍ ബായാര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അന്‍വര്‍ മരിച്ചിരുന്നു.
Post a Comment
0 Comments