ഉദുമ (www.evisionnews.co): കോട്ടിക്കുളം സ്വദേശി ജയപൂരില്‍ വാഹനപകടത്തില്‍ മരിച്ചു. കോട്ടിക്കുളം ജുമാ മസ്ജിദിനടുത്ത് താമസിക്കുകയായിരുന്ന കോടി മനാഫ് (46)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ജയ്പൂരില്‍ വെച്ചാണ് അപകടം. പരേതരായ കോടിയില്‍ ഹമീദ് ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സീനത്ത്. മക്കള്‍: അഹമ്മദ് സിനാന്‍, സിയാദ്, അമാന്‍. സഹോദരങ്ങള്‍: ഷരീഫ്, അമീര്‍, കബീര്‍, സുഹറ, ഫൗസിയ, ഫമീദ, ജാസ്മിന്‍, ഖദീജ, റുഖ്സാന. മൃതദേഹം തിങ്കളാഴ്ച് ഉച്ചയോടെ നാട്ടിലെത്തിച്ച് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.
Post a Comment
0 Comments