
കാസര്‍കോട് (www.evisionnews.co): യു.ഡി.എഫ് സംസ്ഥാന വ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി യു.ഡി.എഫ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സംഗമം നാളെ നാല് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് ലൈസന്‍ കമ്മിറ്റി അംഗങ്ങള്‍,മേല്‍ കമ്മിറ്റി നേതാക്കള്‍, ത്രിതല പഞ്ചായത്ത് ബോര്‍ഡ് അംഗങ്ങള്‍ പോഷക അനുബന്ധ നേതാക്കള്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ എ.എം കടവത്ത്,കണ്‍വീനര്‍ കരുണ്‍ താപ്പ എന്നിവര്‍ അറിയിച്ചു.
Post a Comment
0 Comments