ബെള്ളൂര്‍ (www.evisionnews.co): അബൂദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ മൂന്നാമത് സിയാനത്തുറഹ്്മ സമര്‍പ്പണം ബെള്ളൂര്‍ നാട്ടക്കല്ലില്‍ സയ്യിദ് കെ.എസ് മുഹമ്മദ് ഷമീം തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. കെ.എം.സി.സി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്്മാന്‍ പെവ്വല്‍ അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ്് ടി.ഇ അബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു.
ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, മുസ്്‌ലിം ലീഗ് മണ്ഡലം നേതാക്കളായ എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, കെ.എം.സി.സി നേതാകളായ മുഹമ്മദ് ആലംപാടി, സുലൈമാന്‍ കാനക്കോട്, ഷംസുദ്ധീന്‍ കിന്നിംഗാര്‍, യൂസുഫ് ഹാജി തോട്ടം, ഹസൈനാര്‍ ഹാജി, ഇബ്രറാഹിം നാട്ടക്കല്ല്, ഹമീദ് ഇമാമി, ഹാരിസ് ആര്‍.എം, ഹസൈനാര്‍ എ.ബി, സിദ്ധീഖ്, ആദം പള്ളപ്പാടി സംബന്ധിച്ചു. വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ര നിര്‍ധനരായവരുടെ വീട് പൂര്‍ത്തികരിച്ച് നല്‍കുന്ന പദ്ധതിയാണ് സിയാനത്തുറഹ്്മ.
Post a Comment
0 Comments