കാസര്‍കോട് (www.evisionnews.co): ദേശീയ- സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി. രതീഷ് കുമാര്‍ മാഷ് 70-ാം രക്തദാനം നടത്തി ശ്രദ്ധേയനായി. കാസര്‍കോട് താലൂക്ക് ആശുപത്രിയിലെ രക്തബാങ്കിലാണ് ജില്ലാ കലക്ടര്‍ ഡോ: ഡി. സജിത്ത് ബാബുവിന്റെ സാന്നിധ്യത്തില്‍ രക്തം നല്‍കിയത്. 'രക്തദാനം മഹാദാനമെന്നും ഇത്തരം പ്രവൃത്തിയിലൂടെ സമൂഹത്തില്‍ ആരോഗ്യമുള്ള എല്ലാവര്‍ക്കും രക്തദാനം നല്‍കാന്‍ പ്രചോദനമാകട്ടെയെന്നും, രതീഷ് മാസ്റ്റര്‍ക്ക് 100 തവണയെങ്കിലും നല്‍കാന്‍ കരുത്തുണ്ടാകട്ടെയെന്ന് കലക്ടര്‍ ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്മിത. എല്‍, സൂപ്രണ്ട് ഡോ.രാജാറാം, ഡെപ്യൂട്ടി സൂപ്രണ്ട് ഗീതാ ഗുരു ദാസ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ദീപക്ക് കെ ആര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ സുകുമാരന്‍ പൂച്ചക്കാട്, ബോവിക്കാനം എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ മെജോ ജോസഫ്, ജിജി തോമസ്, വാസുദേവന്‍ ഐ. കെ, പ്രസാദ് വി.എന്‍, പ്രിന്‍സ് മോന്‍ വി.പി, റോവര്‍ സ്‌കൗട്ട് കമ്മീഷണര്‍ അജിത്ത് കുമാര്‍, രുധിര സേന പ്രസിഡണ്ട് രാജീവന്‍ കെ.പി, വി. സുധി കൃഷ്ണന്‍, റഹ്മാന്‍, നൗഷാദ് ചട്ടഞ്ചാല്‍ എന്നിവര്‍ ചടങ്ങിന് സാന്നിദ്ധ്യമായി.
രക്ത ബാങ്കിന്റെ സര്‍ട്ടിഫിക്കറ്റും, രുധിര സേനയുടെ ഉപഹാരവും ചടങ്ങില്‍ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു പി.രതീഷ് കുമാറിന് കൈമാറി. ബ്ലഡ് ബാങ്കിലേയ്ക്ക് ആവശ്യമായ 'വെയിന്‍ മിഷന്‍' ബ്ലെഡ് ഡോണേഷന്‍ കേരള കലക്ടര്‍ മുഖാന്തിരം പ്രസ്തുത ചടങ്ങില്‍ കൈമാറി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിലെ അധ്യാപകനാണ് രതീഷ് മാസ്റ്റര്‍.
Post a Comment
0 Comments