
(www.evisionnews.co) ഉന്നാവൊ ബലാത്സംഗ കേസില്‍ ബി.ജെ.പി പുറത്താക്കിയ നേതാവും എം.എല്‍.എയുമായ കുല്‍ദീപ് സിംഗ് സെംഗറിന് ജീവപര്യന്തം തടവ്. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമെ 25 ലക്ഷം രൂപ പിഴയടയ്ക്കാനും സെംഗാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ബിജെപി എംഎല്‍എയ്ക്ക് ജീവപര്യന്തം തടവ് ലഭിക്കണമെന്ന് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു.ജില്ലാ ജഡ്ജി ധര്‍മേഷ് ശർമയാണ് വിധി പ്രസ്താവിച്ചത്.
സെന്‍ഗറിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടായതായും ജഡ്ജി ചൂണ്ടിക്കാട്ടി. വിധി പ്രസ്താവിക്കുന്നതിനിടെ സെംഗറിന്റെ കൂട്ടുപ്രതിയായ ശശി സിംഗ് കോടതിയിൽ കുഴഞ്ഞു വീണു.
തനിക്കുള്ള ബാദ്ധ്യതകൾ എടുത്തു കട്ടി ശിക്ഷയില്‍ ഇളവ് വേണമെന്ന് സെന്‍ഗര്‍ കോടതിയോട് അഭ്യർത്ഥിച്ചു. കുറ്റകൃത്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടെങ്കിലും സമൂഹത്തില്‍ തനിക്കുള്ള സ്ഥാനം കണക്കിലെടുക്കണമെന്നായിരുന്നു സെന്‍ഗര്‍ കോടതിയില്‍ പറഞ്ഞത്. സെന്‍ഗറിന് ഒരു മകളുണ്ടെന്നും മകളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് കണ്ടെത്തുന്നത് അദ്ദേഹമാണെന്നും അതിനാല്‍ വലിയ പിഴ ചുമത്തിയാലും ശിക്ഷ ചുമത്തിയാലും അത് മകളോടുള്ള നീതി നിഷേധമാകുമെന്നുമായിരുന്നു സെന്‍ഗറിന്റെ അഭിഭാഷകന്‍ വാദിച്ചത്.
Post a Comment
0 Comments