കാസര്‍കോട് (www.evisionnews.co): ജെ.സി.ഐ ഇന്ത്യയുടെ 2020വര്‍ഷത്തെ ട്രെയിനിംഗ് മാന്വല്‍ കോര്‍ഡിനേറ്ററായി ജെ.സി.ഐ കാസര്‍കോടിന്റെ മുന്‍ പ്രസിഡന്റ് ടി.എം അബ്ദുല്‍ മെഹ്‌റൂഫിനെ ജെ.സി.ഐ ഇന്ത്യാ ദേശീയ പ്രസിഡന്റ് നിയമിച്ചു. 44വര്‍ഷത്തെ ജെ.സി.ഐ കാസര്‍കോടിന്റെ ചരിത്രത്തില്‍ ഇത് രണ്ടാംതവണയാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിക്കുന്നത്.
2017ലും അദ്ദേഹം കോര്‍ഡിനേറ്റര്‍ പദവി നേടിയിരുന്നു. ജെ.സി.ഐ ഇന്ത്യയുടെ 52 കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായി അദ്ദേഹത്തെ തെരഞ്ഞെടുത്തത് ജെ.സി.ഐ കാസര്‍കോടിന്് ലഭിച്ച അംഗീകാരമാണ്. 2008ല്‍ ജെ.സി.ഐ പ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം 2013ല്‍ ജെ.സി.ഐ കാസര്‍കോടിന്റെ പ്രസിഡന്റായി. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ജെ.സി.ഐ മേഖലാതലത്തില്‍ വൈസ് പ്രസിഡന്റ്്, ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2016ല്‍ ജെ.സി.ഐ ഇന്ത്യാ മേഖലാ 19ന്റെ പ്രസിഡന്റായി. ജെ.സി.ഐ ലോക സമ്മേളനത്തിലും നിരവധി ദേശിയ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നിലവില്‍ ജെ.സി.ഐ പരിശീലകനും എച്ച്.ആര്‍.ഡി പരിശീലകനുമാണ്. സന്തോഷ് നഗര്‍ സ്വദേശിയാണ്.

Post a Comment
0 Comments