കാസര്‍കോട് (www.evisionnews.co): മീഡിയവണ്‍ ചാനല്‍ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് റിപ്പോര്‍ട്ടറടക്കം മൂന്നുപേര്‍ക്ക് പരിക്ക്. കാസര്‍കോട്ടെ മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍, ക്യാമറാമന്‍ ധനുരാജ്, ഡ്രൈവര്‍ സാലിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച ഉച്ചയോടെ മുള്ളേരിയക്കടുത്ത് വണ്ണാച്ചടവിലാണ് അപകടം. എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അപകടത്തില്‍ പെട്ടവരെ ചെങ്കള ആസ്പത്രിയിലും പിന്നീട് കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post a Comment
0 Comments