Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി: പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍ (www.evisionnews.co): ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരുന്ന വഴിയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായി അനുകൂലിച്ച് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണരെ മാറ്റി നിര്‍ത്തണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഒപ്പം ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കളും അറിയിച്ചിരുന്നു. എന്നാല്‍ ചട്ടപ്രകാരമെ പരിപാടി നടത്തൂ എന്ന് സംഘാടകര്‍ അറിയിച്ചു.

പ്രതിഷേധം നടത്തരുതെന്ന് ഇന്നലെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്ക് പോലീസ് മേധാവി താക്കീത് നല്‍കിയിരുന്നു. നിയമലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നുമാണ് പോലീസ് നിലപാട്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad