Type Here to Get Search Results !

Bottom Ad

ജാര്‍ഖണ്ഡിന് പിന്നാലെ ഛത്തീസ്ഗഢിലും ബി.ജെ.പിക്ക് തിരിച്ചടി: തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം


റായ്പുര്‍ (www.evisionnews.co): ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഛത്തീസ്ഗഢ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി. 151തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഫലം അറിഞ്ഞ 2032വാര്‍ഡുകളില്‍ 923വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു.

ബി.ജെ.പിക്ക് 814 വാര്‍ഡുകളാണു ലഭിച്ചത്. മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസിന് 17എണ്ണം മാത്രമാണു ലഭിച്ചത്. സ്വതന്ത്രര്‍ 278വാര്‍ഡുകളിലാണ് ജയം കണ്ടത്. പത്ത് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, 38മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 103നഗര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ആകെ 2831 വാര്‍ഡുകളാണുള്ളത്. ഇന്നലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയതെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

38മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കോണ്‍ഗ്രസ് നേടിയത് 18സീറ്റാണ്. ബി.ജെ.പി ഒരു സീറ്റ് പിന്നിലാണ്. നഗര്‍ പഞ്ചായത്തുകളില്‍ ബി.ജെ.പി 40എണ്ണം നേടിയപ്പോള്‍ കോണ്‍ഗ്രസ് 48ആക്കി. തെരഞ്ഞെടുപ്പ് നടന്ന 10മുനിസിപ്പല്‍ കോര്‍പറേഷനുകളും കോണ്‍ഗ്രസ് നേടിയെന്നതാണ് ശ്രദ്ധേയം. എട്ടു വാര്‍ഡുകളില്‍ കോര്‍പറേറ്റര്‍മാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad