ദേശീയം (www.evisionnews.co): കര്‍ണാടകയിലെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് തീ വെച്ചു. ബെംഗളൂരു മല്ലേശ്വരത്തിന് അടുത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിനാണ് തീ വെച്ചത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഓഫീസിന്റെ ഒരു ഭാഗവും മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകളും കത്തിനശിച്ചു.
ഓഫീസിന് അകത്തുണ്ടായിരുന്ന സി.പി.ഐ. പ്രവര്‍ത്തകരും പുറത്തുനിന്ന് ഓടിയെത്തിയവരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. അതിനാല്‍ മറ്റ് ഭാഗങ്ങളിലേക്ക് തീ പടര്‍ന്നില്ല. അതേസമയം ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് ബിനോയ് വിശ്വം എം.പി. ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സി.പി.ഐ നടത്തിയ പ്രതിഷേധത്തോടുള്ള രാഷ്ട്രീയവൈര്യം തീര്‍ക്കലാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments