മംഗളൂരു (www.evisionnews.co): മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ബന്തര്‍ സ്വദേശി അബ്ദുല്‍ ജലീല്‍, മറ്റൊരു യുവാവുമാണ് മരിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെയാണ് ആയിരക്കണക്കിനാളുകള്‍ മംഗലാപുരം നഗരത്തില്‍ പ്രതിഷേധിച്ചത്. ഇവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് വെടിവെപ്പ് നടത്തുകയുമായിരുന്നു.
മുന്‍ മേയര്‍ അഷ്‌റഫ് ഉള്‍പ്പെടെ നിരവധി പേരുടെ നിലഗുരുതരമായി തുടരുന്നതായാണ് വിവരം. ബന്ദര്‍, കുദ്രോളി, ജ്യോതി സര്‍ക്കിള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്നു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈകിട്ടോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 10പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്നു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post a Comment
0 Comments