Type Here to Get Search Results !

Bottom Ad

നിരോധനാജ്ഞ ലംഘിച്ച് മംഗലാപുരത്ത് കനത്ത പ്രതിഷേധം: സംഘര്‍ഷത്തില്‍ കലാശിച്ചു

മംഗലാപുരം (www.evisionnews.co): പൗരത്വ ബില്‍ ഭേദഗതിക്കെതിരെ നിരോധനാജ്ഞ ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ മംഗലാപുരത്ത് പ്രതിഷേധിച്ചു. പോലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ തയാറായില്ല. ഇതിനെ തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തി വീശി. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്നു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad