Type Here to Get Search Results !

Bottom Ad

ആളിപ്പടര്‍ന്ന് പ്രതിഷേധം: ദക്ഷിണ കന്നഡയില്‍ ഇന്ന് ഹര്‍ത്താല്‍, 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം


ദേശീയം (www.evisonnews.co): മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡയില്‍ ഇന്ന് ഹര്‍ത്താല്‍. മംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ച അര്‍ധരാത്രി വരെ നീട്ടി. അക്രമസംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി.

അതേസമയം പൌരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി പ്രതിഷേധം ഇന്നും കനക്കും. ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച അനിശ്ചിത കാല പ്രതിഷേധ സമരം ഇന്ന് തുടങ്ങും. വിവിധ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇന്നലെ ആരംഭിച്ച സമരം ഇന്നും തുടര്‍ന്നേക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെത്തുടര്‍ന്ന് ഇന്നലെ തലസ്ഥാന നഗരി അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചിരുന്നു. ഇന്നും തലസ്ഥാന നഗരിയില്‍ പ്രതിഷേധം തുടര്‍ന്നേക്കും. ഇന്ന് ഉത്തര്‍പ്രദേശിലെ ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉച്ചക്ക് മൂന്ന് മണിക്ക് ഓള്‍ഡ് ഡല്‍ഹിയില്‍ നിന്ന് പ്രതിഷേധം ആരംഭിക്കും. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad