Type Here to Get Search Results !

Bottom Ad

ഷാനവാസ് വധം: രണ്ടു പേര്‍ അറസ്റ്റില്‍

Image result for arrest

കാസര്‍കോട് (www.evisionnews.co): ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- ഫമീന ദമ്പതികളുടെ മകന്‍ ഷാനവാസിന്റെ (27) കൊലയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നാം പ്രതി മൊഗ്രാല്‍ കെ.കെ പുറത്തെ മുനവ്വിര്‍ ഖാസിം എന്ന മുന്ന (25), രണ്ടാം പ്രതി നെല്ലിക്കുന്നിലെ ജയേന്ദ്രന്‍ (43) എന്നിവരെയാണ് കാസര്‍കോട് ഡിവൈഎസ്പി പി.പി സദാനന്ദന്‍, സി.ഐ അബ്ദുര്‍ റഹീം, എസ്.ഐ നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 

ഇതില്‍ ജയേന്ദ്രന്‍ കൊട്ടാരക്കര സ്വദേശിയെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സോഡാ കുപ്പി കൊണ്ട് കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 307പ്രകാരം വധശ്രമക്കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മുന്ന കാസര്‍കോട്ടെ കഞ്ചാവ് മൊത്ത വിതരണക്കാരനാണെന്നും പോലീസ് വെളിപ്പെടുത്തി. മറ്റൊരു പ്രതിയെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഷാനവാസും മുന്നയും ജയേന്ദ്രനും മറ്റൊരു പ്രതിയും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ഇതിനിടയില്‍ കഞ്ചാവ് ഇടപാടിന്റെ പേരില്‍ പണം കിട്ടണമെന്ന് ഷാനവാസ് ആവശ്യപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചതെന്നും പോലീസ് വെളിപ്പെടുത്തി. ഒക്ടോബര്‍ 20ന് ആനവാതുക്കല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad