Type Here to Get Search Results !

Bottom Ad

ദേശീയ പാതയുടെ തകര്‍ച്ച: പ്രതിഷേധ സെല്‍ഫിയുമായി ആക്ഷന്‍ കമ്മിറ്റി


കുമ്പള (www.evisionews.co): കാസര്‍കോട്- മംഗലാപുരം ദേശീയപാത നന്നാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സെല്‍ഫി സമരം ശ്രദ്ധേയമായി. വന്‍കുഴികള്‍ രൂപപ്പെട്ട റോഡില്‍ യാത്ര ദുരിത പൂര്‍ണമായിരിക്കുകയാണ്. തലപ്പാടി- കാസര്‍കോട് ദേശീയപാത പൂര്‍ണമായി തകര്‍ന്നു കിടക്കുകയാണ്. ഇതുവഴിയുള്ള വാഹന ഗതാഗതം ഏറെക്ലേശം നിറഞ്ഞിരിക്കുകയാണ്. 

നിരവധി അപകടങ്ങളാണ് നിത്യവും സംഭവിക്കുന്നത്. കുഴികള്‍ നികത്തിയെങ്കിലും ഇപ്പോള്‍ പഴയതിനേക്കാളും വലിയ കുഴികളാണ് റോഡിലുള്ളത്. യാത്രക്കാരുടെ നടുവൊടിക്കുന്ന രൂപത്തിലാണ് റോഡില്‍ രൂപാന്തരപ്പെട്ട ഭീമന്‍ കുഴികള്‍. ദിവസം കഴിയുന്തോറും കുഴികളുടെ ആഴംകൂടി വരുന്നത് ദേശീയപാതയിലെ ഗതാഗത തടസത്തിന് ആക്കം കൂട്ടുന്നുമുണ്ട്. ഇതുമൂലം യാത്രക്കാര്‍ക്ക് മാത്രമല്ല,മംഗലാപുരത്തേക്ക് കൊണ്ടു പോകേണ്ട രോഗികള്‍ക്ക് പോലും ഏറെ പ്രയാസം നേരിടേണ്ടി വരുന്നു. 

അധികൃതരാകട്ടെ ഈ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. ദേശീയ പാത അധികൃതരുടെ കണ്ണുതുറപ്പിക്കുന്നതിനാണ് വ്യത്യസ്ത പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി രംഗത്ത് വന്നത്. ചൊവ്വാഴ്ച രാവിലെ കൊപ്ര ബസാറില്‍ നടന്ന പ്രതിഷേധ സെല്‍ഫിയില്‍ നിരവധി പേര്‍ അണിനിരന്നു. സാമൂഹിക- സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad