Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഫ്‌ളീ' ഡിസംബര്‍ 21ന് കൊടിയേറും: ലോഗോ പ്രകാശനം നടത്തി

കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന്റ വാണിജ്യ വ്യാപാര വിപണന രംഗത്ത് പുത്തനുണര്‍വേകി കൊണ്ട് 'കാസര്‍കോട് ഫ്‌ളീ' ഡിസംബര്‍ 21ന് കൊടിയേറും. നൈം ഓഫ് പേഴ്‌സണില്‍ വച്ച് 'ലോഗോ' പ്രകാശനം നിര്‍വഹിച്ചു. 

ഒന്നില്‍ കൂടുതല്‍ ഭാഷ- ലിപികളില്‍ നിന്നും പിറവിയെടുത്ത കാസര്‍കോട് ഫ്‌ളീ 'ലോഗോ',കാസര്‍കോടിന്റ തനത് സംസ്‌കാരത്തെയും സപ്തഭാഷാ- സംഗമ ഭൂമിയുടെ മാഹാത്മ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. വാണിജ്യ രംഗത്ത് പുതുമയുടെ പ്രൗഢ ഗംഭീര തുടക്കം കുറിക്കുന്നതിലൂടെ കാസര്‍കോട് ജനതയുടെ കരകൗശല- ഭക്ഷ്യ- കലാ രംഗത്തുള്ള കഴിവുകള്‍ തെളിയിക്കാനുള്ള പുതിയ കവാടം കൂടിയാണ് തുറക്കപ്പെടുന്നത്. 

കരകൗശല വസ്തുക്കളും ഫാഷന്‍ തുണിത്തരങ്ങളും ഭക്ഷ്യമേളകളും ലഭ്യമാക്കി 'കാസര്‍കോട് ഫ്ളീ', എം.ജി റോഡ്, എസ്.ബി.ഐ ബാങ്കിന് എതിര്‍വശം, ഡിസംബര്‍ 21, 22, 23 തിയതികളില്‍ നടക്കും. വാണിജ്യവേളയുടെ മാറ്റുകൂട്ടുംവിധം കല- സംഗീത- സായാഹ്നങ്ങളും ഉണ്ടായിരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad