ചെര്‍ക്കള (www.evisionnews.co): ചെങ്കള പി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ ലോക കാഴ്ചദിന പരിപാടി കെകെ പുറം മദ്രസയില്‍ ഡോ: മെയ്തീന്‍ ജാസര്‍ അലി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളെ അന്ധത നിവാരണത്തെ കുറിച്ചും വിഷന്‍ 2020ന്റെ പ്രവര്‍ത്തനത്തെ കുറിച്ചും ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ കാഴ്ച പരിശോധന, പ്രമേഹ പരിശോധന എന്നിവ നടത്തി. ചെര്‍ക്കള ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ കുട്ടികള്‍ക്ക് കാഴ്ചദിന മുദ്രാവാക്യ രചന മത്സരവും നടത്തി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഫീസ് ഷാഫി സ്വാഗതം പറഞ്ഞു. ഒപ്‌ടോമെട്രിസ്റ്റ് കെ.എസ് ശശിലകല ക്ലാസെടുത്തു. കബീര്‍ ചെര്‍ക്കളം, സി.എം അബ്ദുല്ലകുഞ്ഞി, ജെ.പി.എച്ച്.എന്‍മാരായ പി.ടി ജലജ, കെ.വി നിഷ, എസ്. ആശ മോള്‍, ആശാപ്രവര്‍ത്തകരായ സി.വി ശ്രീജകുമാരി, കെ. ജയകുമാരി, പി. രോഹിണി, എസ്. ഭവാനി പ്രസംഗിച്ചു.

Post a Comment
0 Comments