കേരളം (www.evisionnews,co): മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (എം.ജി.എ.എച്ച്.വി), വാര്‍ധ (മഹാരാഷ്ട്ര)യിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലാ ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് സസ്‌പെന്‍ഷന്‍. ആറുപേരും സമൂഹത്തിലെ സാമൂഹികമായി പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ പെട്ടവരാണ്.
മുസ്ലിംകള്‍ക്കും ദളിതര്‍ക്കും എതിരെയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെയും കശ്മീരിലെ അടിച്ചമര്‍ത്തലിനെതിരെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിനാണ് ആറ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് സര്‍വകലാശാല പുറപ്പെടുവിച്ചത്.
നേരത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയ 49 കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുകയും, പിന്നീട് ഈ കേസ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
Post a Comment
0 Comments