ദേശീയം (www.evisionnews.co): നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ ബസ് പാഞ്ഞു കയറിയതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ഗംഗാഘട്ടിന് സമീപമായിരുന്നു അപകടം. നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് ഇന്ന് പുലര്‍ച്ചെ നടന്ന അപകടത്തില്‍ മരിച്ചത്. തീര്‍ത്ഥാടന സംഘത്തിലെ അംഗങ്ങളായിരുന്നു മരിച്ചവര്‍.
നരൗരഘട്ടില്‍ ഗംഗാസ്നാനം നടത്തി മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്നും തീര്‍ത്ഥാടനത്തിനെത്തിയ സംഘം റോഡരികിലെ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്നും നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടശേഷം ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

Post a Comment
0 Comments