കുമ്പള (www.evisionnews.co): ചീമേനി കണ്ണാടിപ്പാറയില്‍ നിന്നും കാണാതായ കെ.എസ്.ഇ.ബി അക്കൗണ്ടന്റിന്റെ മൃതദേഹം കുമ്പള ഷിറിയ കടല്‍ക്കരയില്‍ കണ്ടെത്തി. കെ,എസ്.ഇ.ബി കാസര്‍കോട് ഡിവിഷന്‍ ഓഫീസിലെ അക്കൗണ്ടന്റ് കൊടക്കാട് വലിയപറമ്പില്‍ അശ്വതി ഹൗസില്‍ പി. മോഹനന്‍ (48)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ 11മണിയോടെ കടല്‍ക്കരയില്‍ കണ്ടെത്തിയത്.
രണ്ടു ദിവസം മുമ്പാണ് മോഹനനെ വീട്ടില്‍ നിന്നും കാണാതായത്. ഇതുസംബന്ധിച്ച് ഭാര്യ ദിവ്യ ചീമേനി പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മോഹനന് രണ്ട് പെണ്‍മക്കളുണ്ട്.

Post a Comment
0 Comments