വിദേശം (www.evisionnews.co): ചൗധരി പഞ്ചസാര മില്‍സ് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാകിസ്ഥാനിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) അറസ്റ്റ് ചെയ്തു. കേസിലെ വാദം കേള്‍ക്കുന്നതിനായി ഷെരീഫ് നേരത്തെ കോടതിയില്‍ ഹാജരായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിനാണ് മുന്‍ പ്രധാനമന്ത്രിയെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) അറസ്റ്റ് ചെയ്തിരിക്കുന്നത്.
അല്‍ അസീഷ്യ മില്‍സ് അഴിമതി കേസില്‍ ഷെരീഫ് ഇതിനകം ഏഴു വര്‍ഷം തടവ് അനുഭവിക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രിയെ കസ്റ്റഡിയിലെടുത്ത ശേഷം എന്‍.എ.ബിയുടെ അന്വേഷണ സംഘം അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ ചോദ്യം ചെയ്യുന്നതിനായി എന്‍.എ.ബി കോടതിയാണ് ഷെരീഫിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ചൗധരി ഷുഗര്‍ മില്‍ കേസന്വേഷിക്കുന്ന എന്‍.എ.ബി സംഘത്തോട് ഷെരീഫ് സഹകരിക്കുന്നില്ലെന്ന വാദത്തെ തുടര്‍ന്നാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. എന്‍.എ.ബി അദ്ധ്യക്ഷന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ജാവേദ് ഇഖ്ബാലാണ് ഒക്ടോബര്‍ നാലിന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Post a Comment
0 Comments