Type Here to Get Search Results !

Bottom Ad

കൈയൊഴിഞ്ഞ് കേന്ദ്രം: ജിയോയും പ്രതിസന്ധിയില്‍, ഫ്രീവോയ്‌സ് കോള്‍ നിര്‍ത്തുന്നു


ദേശീയം: (www.evisionnews.co) വിവരസാങ്കേതിക വിദ്യ വന്‍വിപ്ലവം സൃഷ്ടിക്കുന്ന ഇക്കാലത്ത് നിമിഷ വേഗം ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്ന 4 ജി, 5 ജി ഇന്റെര്‍നെറ്റിന് പിന്നാലെയാണ് ലോകം. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും നിത്യജീവിതത്തിന്റെ ഭാഗമാവുമ്പോള്‍ ടെലികോം രംഗത്ത് കടുത്ത മത്സരമാണ് നടക്കുന്നത്. ടെലികോം ഭീമന്മാരായ ജിയോയും, ഐഡിയയും വോഡഫോണും കൂടാതെ മറ്റ കമ്പനികളും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കി വിപണി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്.

എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ടെലികോം മേഖലയില്‍ നിന്നും വരുന്നത് അത്ര സുഖകരമായ വാര്‍ത്തകളല്ല. ടെലികോം രംഗത്ത് വന്‍ വിപ്ലവത്തിന് തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയര്‍സ് ജിയോ പോലും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാമെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ സൂചനയെന്നോണം വോഡഫോണ്‍, എയര്‍ടെല്‍ നെറ്റ് വര്‍ക്കുകളിലേക്കുള്ള ഫ്രീ വോയ്‌സ് കോള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് ജിയോ.

ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍, ഐഡിയ തുടങ്ങിയ എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും ഇനി വിളിക്കണമെങ്കില്‍ ഫോണ്‍റിങ് ചെയ്യുന്ന സമയം മുതല്‍ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കാനാണ് കമ്പനിയുടെ നീക്കം. അതായത് കോള്‍ കണക്ട് ആവുന്നതിന് മുമ്പുമുതല്‍ കമ്പനി പണം ഈടാക്കിത്തുടങ്ങും.

അതേസമയം സ്വന്തം നെറ്റ്വര്‍ക്ക് വഴിയുള്ള വോയ്‌സ് കോളുകള്‍ സൗജന്യമായി തുടരുകയും ചെയ്യും. കേന്ദ്രസര്‍ക്കാരില്‍ നിന്നും നിരവധി ആനുകൂല്യങ്ങള്‍ കൈപറ്റുന്ന കമ്പനി രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങി ഉപഭോക്താക്കള്‍ക്കുള്ള സേവനം വെട്ടിക്കുറക്കുറക്കുകയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad