Type Here to Get Search Results !

Bottom Ad

കുപ്പി ഒന്നിന് അഞ്ചുരൂപ: ഒഴിഞ്ഞ മദ്യക്കുപ്പികള്‍ക്ക് വില നല്‍കാനൊരുങ്ങി കേരള സര്‍ക്കാര്‍


തിരുവനന്തപുരം (www.evisionnews.co): മദ്യം തീര്‍ന്നാലും കുപ്പി വഴിയില്‍ക്കളയേണ്ട കാര്യമില്ല. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ക്കും അതിന്റേതായ വിലയുണ്ട്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണു സംസ്ഥാന സര്‍ക്കാര്‍ മദ്യക്കുപ്പികള്‍ക്കും വില നല്‍കാനൊരുങ്ങുന്നത്. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ പണം കൊടുത്ത് ഉപഭോക്താക്കളില്‍ നിന്നു തിരിച്ചുവാങ്ങി വീണ്ടും ഉപയോഗിക്കുന്നതാണു പദ്ധതി. ഒരു കുപ്പിക്ക് അഞ്ചു രൂപയാണു ലഭിക്കുക.

കേരളാ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണു പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ പദ്ധതി നടപ്പാകും. എക്സ്റ്റന്റഡ് പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിളിറ്റിയില്‍ (ഇ.പി.ആര്‍) പറഞ്ഞിട്ടുള്ള പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടം 2016 അടിസ്ഥാനമാക്കിയാണ് പദ്ധതി.

ഉത്പന്നങ്ങള്‍ വിറ്റുകഴിഞ്ഞാല്‍ അതില്‍നിന്നുണ്ടാകുന്ന മാലിന്യത്തെ നിര്‍മ്മാതാക്കള്‍ ഏതുരീതിയിലാണു കൈകാര്യം ചെയ്യേണ്ടതെന്നാണ് ഇ.പി.ആറില്‍ പറയുന്നത്. ഒഴിഞ്ഞ കുപ്പികള്‍ നല്‍കുന്നതിനു പകരം പണം നല്‍കുന്നതു മാലിന്യ ശേഖരണം കൂടുതല്‍ എളുപ്പമാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ പദ്ധതിയെക്കുറിച്ച് അറിഞ്ഞില്ല എന്ന് കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാന്‍ പി.എം ഇസ്മായില്‍ പറയുന്നു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad