ചെര്‍ക്കള (www.evisionnews.co): ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രം പൈക്ക മൈത്രി സാംസ്‌കാരിക വേദിയുമായി സഹകരിച്ച് നടത്തിയ അന്താരാഷ്ട്ര വയോജനദിനം വിവിധ പരിപാടികള്‍ കൊണ്ട് മുതിര്‍ന്ന പൗരന്മാര്‍ക്ക് നവ്യാനുഭവമായി.
മെഡിക്കല്‍ ക്യാമ്പ്, കലാപരിപാടികള്‍, ആദരിക്കല്‍, ആരോഗ്യ ബോധവല്‍ക്കരണം എന്നിവ നടത്തി. കളിച്ചും ചിരിച്ചും പാട്ടുപാടിയും തമാശപറഞ്ഞും സന്തോഷം പങ്കുവെച്ചു. ചോമു, കലമ, ബെല്‍ത്തമ്മ എന്നിവര്‍ പഴയകാല തുളുപാട്ടുകള്‍ പാടി സദസിനെ പുളകംകൊള്ളിച്ചു. ഉദുമ ബാര സ്‌കൂളിലെ അദ്ധ്യാപിക പ്രണന്യ നാടന്‍ പാട്ട് അവതരിപ്പിച്ചു.
പരിപാടിയില്‍ മുതിര്‍ന്ന പൗരന്മാരായ രാമന്‍, ചോമു, ബെല്‍ത്തമ്മ, കമല എന്നിവരെ ആദരിച്ചു. പൈക്ക ചൂരിപ്പള്ളം കമ്മൂണിറ്റി ഹാള്‍ പരിസരത്ത് നടന്ന പരിപാടി അഡീഷണല്‍ ജില്ലാ പോലീസ് മേധാവി പി.ബി പ്രശോഭ് ഉദ്ഘാടനം ചെയ്തു. മൈത്രി സാംസ്‌കാരിക വേദി പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഷമീമ തന്‍വീര്‍ ക്ലാസെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ് സ്വാഗതം പറഞ്ഞു. ബദിയുക്ക എസ്.ഐ കെ. ഷാജു, ബഷീര്‍ പൈക്ക, ഹനീഫ കരിങ്ങപ്പള്ളം, ബി. ഗംഗാധരന്‍, ജെ.പി.എച്ച് എന്‍മാരായ കൊച്ചു റാണി, മഞ്ജുഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ് രാജേഷ് പ്രസംഗിച്ചു. ആശാ പ്രവര്‍ത്തകരായ വിനോദ, സുബൈദ, ബല്‍ക്കീസ്, ഇന്ദിര, പത്മാവതി, ഹേമലത സംബന്ധിച്ചു.
Post a Comment
0 Comments