Type Here to Get Search Results !

Bottom Ad

മോദിയുടെ പരിപാടി തത്സമയം നല്‍കിയില്ല; ദൂരദര്‍ശന്‍ ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍


ചെന്നൈ (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചെന്നൈ ഐ.ഐ.ടിയിലെ ബിരുദദാന ചടങ്ങ് ദൂരര്‍ശനിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യാത്തതിന് ദൂരദര്‍ശന്‍ കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. വസുമതിയ്ക്ക് എതിരെ ആണ് നടപടി. വസുമതിയെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ (സി.ഇ.ഒ) ഉത്തരവ് പുറത്തുവന്നു.

കേന്ദ്ര സിവില്‍ സര്‍വീസസ് നിയമത്തിലെ പത്താം വകുപ്പ് പ്രകാരമാണ് നടപടി. സസ്‌പെന്‍ഷന്‍ കാലയളവില്‍ ചെന്നൈ അസിസ്റ്റന്റ് ഡയറക്ടറുടെ അനുവാദമില്ലാതെ വസുമതി ചെന്നൈയ്ക്ക് പുറത്തു പോകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇന്നലെയാണ് ദൂരദര്‍ശന്‍ സി.ഇ.ഒ ശശി ശേഖര്‍ വെമ്പട്ടി ഉത്തരവിറക്കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad