കാസര്‍കോട് (www.evisionnews.co): ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കുമ്പള റെയില്‍വേ ഡെവലപ്‌മെന്റ് ഫോറം' കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു. ശുചീകരണ പരിപാടി റെയില്‍വേ ഡെവലപ്‌മെന്റ് ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ ബി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലക്ഷ്മണ പ്രഭു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കുമ്പള ഡെവലെപ്‌മെന്റ് ഫോറം ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍, അഷ്റഫ് കര്‍ള, സത്താര്‍ ആരിക്കാടി, അഡ്വ: സകീര്‍ അഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ ചന്ദ്രന്‍, അസിസ്റ്റന്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലചന്ദ്രന്‍, ബി.എന്‍ മുഹമ്മദലി, എ.കെ ആരിഫ്, കെ.എം അബ്ബാസ്, യൂസുഫ് ഉളുവാര്‍, നാഗേഷ് കര്‍ള, ശിവരാമ കുമ്പള, ബി. നാഗേഷ് കുമ്പള, ഇബ്രാഹിം ബത്തേരി, ഉദയ അബ്ദുല്‍ റഹ്മാന്‍, അബ്ദുള്ള കോഹിനൂര്‍, അബ്ദുള്ള ഷാലിമാര്‍, മുഹമ്മദ് കുഞ്ഞി ചക്കര, അലി മാവിനങ്കട്ട, കൊഗു കുമ്പള, കുമ്പള റെയില്‍വേ സ്റ്റേഷന്‍ ഉദ്യോഗസ്ഥരായ ബാബു, മനോജ് കുമ്പള, ഡോക്ടര്‍ ദിവാകര്‍, സിദ്ദീഖ് പേരാല്‍ അദ്ധ്യാപകരായ രവി മാസ്റ്റര്‍, സത്താര്‍ മാസ്റ്റര്‍, ലത്തീഫ് മാസ്റ്റര്‍, തുടങ്ങി സാമൂഹിക, സാംസ്‌കാരിക, വാണിജ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.
കുമ്പള ജിഎച്ച്എച്ച് എസ്സിലെ എന്‍എസ്എസ് യൂണിറ്റും ലിറ്റില്‍ ലില്ലി സ്‌കൂള്‍ കുമ്പള, മഹാത്മാ കോളജ് കുമ്പള എന്നീ സ്‌കൂളുകളിലെ അധ്യാപകരും കുട്ടികളും ശുചീകരണ പരിപാടിയില്‍ പങ്കാളികളായി. കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണ രംഗത്ത് വര്‍ഷങ്ങളായി വേതനമില്ലാതെ സേവനമനുഷ്ഠിക്കുന്ന ചന്ദ്രാവതിയെ കുമ്പള ഡെവലെപ്‌മെന്റ് ഫോറം ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. വിക്രം പൈ സ്വാഗതവും ഷമീര്‍ കുമ്പള നന്ദിയും പറഞ്ഞു.

Post a Comment
0 Comments