അബുദാബി: (www.evisionnews.co) സഹിഷ്ണുത വര്‍ഷാചരണത്തിന്റെ ഭാഗമായി ടോളറന്‍സ് കപ്പിന് വേണ്ടി യുഎഇ കെഎംസിസി ദേലംപാടി പഞ്ചായത്ത് കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേലംപാടി പ്രീമിയര്‍ ലീഗ് സിസണ്‍-2 ഒക്ടോബര്‍ 24ന് ഷാര്‍ജ അല്‍ ബത്തായ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്താന്‍ തീരുമാനിച്ചു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡന്റ് ഹാസ്ഥ് പള്ളങ്കോടിന്റെ അധ്യക്ഷതയില്‍ ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ ബഷീര്‍ മണിയൂര്‍ ഉദ്ഘാടനം ചെയ്തു. ഷമീം ബേക്കല്‍, അഷ്‌റഫ് കീഴൂര്‍, പി.കെ അഷ്‌റഫ്, എ.വൈ മുഹമ്മദ് കുഞ്ഞി, കെ.പി സിദ്ദീഖ്, ഉനൈസ് മൈനാടി, റൗഫ് അഡൂര്‍, സഫ്‌വാന്‍ പരപ്പ, റിയാസ് അഡൂര്‍, എ.പി അഷ്‌റഫ്, ബദ്‌റുല്‍ മുനീര്‍, സി.കെ അബ്ദുല്‍ ഹമീദ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ പരപ്പ സ്വാഗതവും ട്രഷറര്‍ തുഫൈല്‍ കൊറ്റുമ്പെ നന്ദിയും പറഞ്ഞു.
ചെയര്‍മാനായി ഷമീര്‍ പരപ്പ, ജനറല്‍ കണ്‍വീനറായി ഉനൈസ് മൈനാടി, ട്രഷറര്‍ റൗഫ് അഡൂര്‍, വൈസ് ചെയര്‍മാന്മാരായി സവാദ് ഊജംപാടി, ഖലീല്‍ അഡൂര്‍, കണ്‍വീനര്‍മാരായി സി.എച്ച്. മജീദ്, അബ്ദുല്ല അഡൂര്‍ എന്നിവരെയും മീഡിയ വിംഗ് ചെയര്‍മാനായി നൈമു കാസ്രോട്ടാരനെയും കണ്‍വീനറായി ജസീല്‍ പള്ളങ്കോടിനെയും തെരെഞ്ഞെടുത്തു.

Post a Comment
0 Comments