കാസര്‍കോട് (www.evisionnews.co): വംശീയതയെ സാഹോദര്യം കൊണ്ട് ചെറുക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറിയും ഗ്രന്ഥകാരനും വാഗ്മിയുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. രാജ്യത്തിന്റെ പാരമ്പര്യം സ്‌നേഹത്തിന്റേതാണ്. പരസ്പര സഹകരണവും സ്‌നേഹവും സാഹോദര്യവുമാണ് നമ്മുടെ പൈതൃകം. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് വര്‍ഗീയ ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹവും കാരുണ്യവും കൊണ്ട് ഇല്ലാതാക്കാം. വര്‍ഗീയതയെ സഹിഷ്ണുത കൊണ്ട് നേരിടാം. ഫാസിസത്തെ സര്‍ഗാത്മക ജനാധിപത്യം കൊണ്ട് ചെറുക്കാം. നന്മ പ്രചരിപ്പിക്കണമെന്നും അത് എത്ര ചെറുതാണെങ്കിലും. കത്തെഴുതുന്നത് പോലും രാജ്യദ്രോഹമാവുന്ന പുതിയ കാലത്ത് അത് വലിയ വിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു.
ജി.കെ എടത്തുനാട്ടുകര മുഖ്യപ്രഭഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.എന്‍ ഹാരിസ് അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, പാടി രവീന്ദ്രന്‍, മുഹമ്മദ് വടക്കേക്കര, പദ്മനാഭന്‍ ബ്ലാത്തൂര്‍, അമ്പുഞ്ഞി തലക്ലായി, അഷറഫലി ചേരങ്കൈ, പി.ടി ഉഷ, എഞ്ചിനീയര്‍ സി.എച്ച് മുഹമ്മദ്, കെ. രാമകൃഷ്ണന്‍ കുമ്പള, സുലൈഖ മാഹിന്‍, സതീശന്‍, എ.എസ് മുഹമ്മദ് കുഞ്ഞി, കെ. രതി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചെര്‍ക്കള, പി. സിന്ധു, നിസാര്‍ പെര്‍വാഡ്, അബ്ദുല്ല പടിഞ്ഞാര്‍, ജാസ്മിന്‍ മുസ്തഫ, ഗീത, ബീന, മഹ്മൂദ് എരിയാല്‍, സിറാജ് തെക്കില്‍, അനിത ഡിസൂസ, അഷ്‌റഫ് ബായാര്‍, ബി.കെ മുഹമ്മദ് കുഞ്ഞി, നയന, എം.എച്ച് സീതി, ഇസ്മായില്‍ പള്ളിക്കര, സക്കീന അക്ബര്‍, എം.കെ ഷമീറ, വി.പി അസ്മ, സി.എ മൊയ്തീന്‍ കുഞ്ഞി സംസാരിച്ചു.

Post a Comment
0 Comments