കാസര്‍കോട് (www.evisionnews.co): കൈരളി ടിവിയുടെ ഈ വര്‍ഷത്തെ ബിസിനസ് എക്സലന്‍സി അവാര്‍ഡിന് പ്രമുഖ വ്യവസായിയും എ.എ.കെ ജനറല്‍ ട്രേഡിങ്സ് എംഡിയുമായ മുഹമ്മദ് മുസ്തഫ അര്‍ഹനായി. ദുബൈയിലെ ഹോട്ടല്‍ പ്ലാസോ വെര്‍സാക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം കൈമാറി. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പുരസ്‌കാര പത്രംനല്‍കി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, നടനും കൈരളി ടി.വി ചെയര്‍മാനുമായ മമ്മൂട്ടി, ജോണ്‍ ബ്രിട്ടാസ്, വ്യവസായ പ്രമുഖരായ ആസാദ് മൂപ്പന്‍, രവിപിള്ള, അഷ്റഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post a Comment
0 Comments