ഉദുമ (www.evisionnews.co): വീഴ്ചയില്‍ പരിക്കേറ്റ് മാസങ്ങളോളമായി ചികിത്സയിലായിരുന്ന പിതാവ് മകന്റെ വിവാഹ ദിവസം മരിച്ചു. കോട്ടിക്കുളം സ്വദേശി ഉദുമ ഈച്ചിലിങ്കാല്‍ കെ.എച്ച് മന്‍സിലിലെ മുക്രി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മകന്‍ ജാഫറിന്റെ വിവാഹമായിരുന്നു. മരണസമയത്ത് വരനും കൂട്ടരും ആലംപാടിയിലെ വധുഗൃഹത്തിലേക്ക് പുറപ്പെട്ടിരിക്കുകയായിരുന്നു.
കോട്ടിക്കുളത്തെ പരേതരായ അബ്ദുല്ല മുക്രിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: അസ്മ. മറ്റുമക്കള്‍: താഹിറ, നജ്മുന്നിസ, ഖൈറുന്നിസ, ജാഷിര്‍. മരുമക്കള്‍: ബഷീര്‍ മാങ്ങാട്, സിദ്ദീഖ് ചെമ്പിരിക്ക, ജംഷീറ ആലംപാടി, പരേതനായ മുഹമ്മദ് കുണിയ. സഹോദരിമാര്‍: ആഇഷ, ഖദീജ, മറിയം.
Post a Comment
0 Comments