കാസര്‍കോട് (www.evisionnews.co): കുമ്പള കൊടിയമ്മയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ അക്രമം. തിങ്കളാഴ്ച്ച പുലര്‍ച്ചയോടെയാണ് കൊടിയമ്മയിലെ 147, 148, 149 ബൂത്ത് കമ്മിറ്റി പ്രവര്‍ത്തിക്കുന്ന കൊടിയമ്മ ഊജാറിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ അഴിഞ്ഞാട്ടമുണ്ടായത്. മേശകളും കസേരകളും അടിച്ചുതകര്‍ത്ത അക്രമികള്‍ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുമെന്ന് തിരിച്ചറിഞ്ഞ സി.പി.എമ്മാണ് അക്രമണത്തിന് പിന്നിലെന്ന് കൊടിയമ്മ മേഖലാ യു.ഡി.എഫ് തെരഞ്ഞെടുപ്പ് സമിതി ആരോപിച്ചു. അക്രമികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കുമ്പള പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സക്കീര്‍ അഹമ്മദ്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് ഭണ്ഡാരി ആവശ്യപ്പെട്ടു.
കുമ്പള കൊടിയമ്മയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ അക്രമം
15:58:00
0
കാസര്‍കോട് (www.evisionnews.co): കുമ്പള കൊടിയമ്മയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ അക്രമം. തിങ്കളാഴ്ച്ച പുലര്‍ച്ചയോടെയാണ് കൊടിയമ്മയിലെ 147, 148, 149 ബൂത്ത് കമ്മിറ്റി പ്രവര്‍ത്തിക്കുന്ന കൊടിയമ്മ ഊജാറിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ അഴിഞ്ഞാട്ടമുണ്ടായത്. മേശകളും കസേരകളും അടിച്ചുതകര്‍ത്ത അക്രമികള്‍ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുമെന്ന് തിരിച്ചറിഞ്ഞ സി.പി.എമ്മാണ് അക്രമണത്തിന് പിന്നിലെന്ന് കൊടിയമ്മ മേഖലാ യു.ഡി.എഫ് തെരഞ്ഞെടുപ്പ് സമിതി ആരോപിച്ചു. അക്രമികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കുമ്പള പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സക്കീര്‍ അഹമ്മദ്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് ഭണ്ഡാരി ആവശ്യപ്പെട്ടു.

Post a Comment
0 Comments