കാസര്‍കോട് (www.evisionnews.co): കലാകായിക സാംസ്‌കാരിക കാരുണ്യരംഗത്ത് നിറസാന്നിധ്യമായി മാറിയ നെഹ്റു യുവ കേന്ദ്രയുടെ കീഴില്‍ രണ്ടുപതിറ്റാണ്ട് കാലത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് കാസര്‍കോട് ജില്ലയില്‍ തന്നെ മികച്ച ക്ലബുകളിലൊന്നാണ്. നെഹ്റു യുവ കേന്ദ്രയുടെ ഭരണഘടനയിലൂന്നി പ്രവര്‍ത്തിക്കുന്ന ക്ലബ് ആലൂരിലും മുളിയാര്‍ പഞ്ചായത്തില്‍ തന്നെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേതൃതം വഹിച്ചുവരികയാണ്.
എ.ടി.എം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എ.ടി മുഹമ്മദിന്റെ കീഴില്‍ സ്ഥാപിതമായ ആലൂര്‍ കള്‍ച്ചറല്‍ ക്ലബ് നാടിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഒരുത്തമ ഉദാഹരണമാണ്. പല രാഷ്ട്രീയ, സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ക്ലബിന്റെ കീഴില്‍ നാടിന്റെ നന്മക്കും വളര്‍ച്ചക്കും ഒരേ കുടക്കീഴില്‍ അണിനിരക്കുന്ന കാഴ്ച മറ്റു ക്ലബുകള്‍ക്ക് മാതൃകയാണ് എസിസി.
ഭാരാവാഹികള്‍: ഇക്ബാല്‍ ആലൂര്‍ (പ്രസി), സമീര്‍ ആലൂര്‍, ടി.കെ മൊയ്തീന്‍ (വൈസ് പ്രസി), എ.ടി അബ്ദുല്‍ ഖാദര്‍ (ജന. സെക്ര), എം.കെ ഷംസുദീന്‍, ടി.എ ഷഫീക്ക് (ജോ. സെക്ര), ടി.കെ ജലാല്‍ (ട്രഷ).

Post a Comment
0 Comments