
കൂടത്തായി (www.evisionnews.co) കൂടത്തായി കൂട്ടകൊലപാതകത്തില്‍ ജോളിയെ സഹായിച്ചെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഭൂമി ഇടപാടില്‍ ജോളിയെ സഹായിച്ചെന്ന് സംശയിക്കുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴി അന്വേഷണ സംഘം എടുത്തു. ബാലുശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു മൊഴിയെടുപ്പ്. നിലവില്‍ കോഴിക്കോട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാരാണ് ജയശ്രീ.
കേസ് അന്വേഷിച്ച മുന്‍ എസ്.ഐ രാമനുണ്ണിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. റോയിയുടെ മരണത്തില്‍ അന്ന് അസ്വാഭാവികത തോന്നിയില്ലെന്ന് കേസന്വേഷിച്ച എസ്.ഐ വ്യക്തമാക്കി. ബന്ധുക്കളില്‍ ആരും അന്ന് പരാതി പറഞ്ഞില്ല. 2012ല്‍ താന്‍ അവിടെ നിന്ന് സ്ഥലം മാറിപ്പോയെന്നും രാമനുണ്ണി പറഞ്ഞു.
റോയിയുടെ മരണം നടന്നപ്പോള്‍ ഇവിടെ മുമ്പ് നടന്ന രണ്ട് മരണങ്ങളെക്കുറിച്ചെങ്കിലും ഇപ്പോള്‍ പരാതി നല്‍കിയവര്‍ സൂചന തരണമായിരുന്നു. അങ്ങനെയെങ്കില്‍ ഈ കേസ് ഇങ്ങനെ തീര്‍ന്നുപോകില്ലായിരുന്നെന്ന വിശ്വാസക്കാരനാണ് ഞാന്‍. അങ്ങനെയെങ്കില്‍ അതനുസരിച്ച് എനിക്ക് മേലുദ്യോഗസ്ഥരോട് അക്കാര്യങ്ങള്‍ ചോദിച്ച് തീരുമാനമെടുക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments