ബദിയടുക്ക (www.evisionnews.co): വിഖായ ദിനത്തില്‍ ബദിയടുക്ക ടൗണ്‍ ശുചികരിച്ച് എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല വിഖായ പ്രവര്‍ത്തകര്‍ മാതൃകയായി. രാവിലെ ഏഴു മണിക്ക് ആരംഭിച്ച ശുചിത്വ യജ്ഞം പരിപാടി ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സെന്റര്‍, വില്ലേജ് ഓഫീസ്, പെരഡാല സ്‌കൂള്‍, പഞ്ചായത്ത് ഓഫീസ് എന്നിവടങ്ങളിലെ കാടുകളും മാലിന്യങ്ങളും നീക്കം ചെയ്തു. ഒട്ടേറെ അപകടങ്ങള്‍ക്ക് ഹേതുവായ അപ്പര്‍ ബസാറിലെ കാട് വെട്ടിത്തെളിച്ചു. വിഖായ ജില്ലാ കണ്‍വീനര്‍ ഇബ്രാഹിം അസ്ഹരി, മേഖല പ്രസിഡന്റ് ആദം ദാരിമി നാരമ്പാടി, സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം, ട്രഷറര്‍ അസിസ് പാടലടുക്ക, റഷീദ് ബെളിഞ്ചം, സുബൈര്‍ ദാരിമി പൈക്ക, റസാഖ് അര്‍ഷദി, സിദ്ദിഖ് ബെളിഞ്ചം, വിഖായ സെക്രട്ടറി അന്‍വര്‍ തുപ്പക്കല്‍, കണ്‍വീനര്‍ അലി മിയാടി പള്ളം, ഇബ്രാഹിം ഫ്രന്‍സ് ഫര്‍ണിച്ചര്‍, ഖലീല്‍ ആലങ്കോല്‍, ഫായിസ് ഗോളിയടുക്ക സവാദ് ഫൈസി, ലത്തീഫ് ഹാജി സംബന്ധിച്ചു.

Post a Comment
0 Comments