മഞ്ചേശ്വരം (www.evisionnews.co): നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം പൂര്‍ണമായി. ഏഴ് സ്ഥാനാര്‍ത്ഥികളാണ് മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന കെ. അബ്ദുള്ള പത്രിക പിന്‍വലിച്ചു.
അംഗീകൃത ദേശീയ സംസ്ഥാന പാര്‍ട്ടികളില്‍ നിന്ന് എം.സി ഖമറുദ്ദീന്‍ (മുസ്്‌ലിം ലീഗ്- ചിഹ്നം- ഏണി) രവീശ് തന്ത്രി കുണ്ടാര്‍ (ഭാരതീയ ജനതാ പാര്‍ട്ടി- ചിഹ്നം താമര) എം. ശങ്കര റായി മാസ്റ്റര്‍ (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ് ചിഹ്നം- ചുറ്റിക, അരിവാള്‍, നക്ഷത്രം) എന്നിവരും ദേശീയ സംസ്ഥാന അംഗീകൃത രാഷട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പെടാത്ത രജിസ്ട്രേട് പൊളിറ്റിക്കല്‍ പാര്‍ട്ടികളില്‍ ഗോവിന്ദന്‍ ബി. ആലിന്‍ താഴെ ദി അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എ.പി.ഐ) ചിഹ്നം- കോട്ട് എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ഖമറുദ്ദീന്‍ എം.സി (ചിഹ്നം ഫ്ളൂട്ട്), വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍. (എല്‍.ആര്‍) എന്‍. പ്രേമ ചന്ദ്രന്റെ ചേമ്പറില്‍ സ്ഥാനാര്‍ത്ഥികളുടെയും ഹാജരാകാത്ത സ്ഥാനാര്‍ത്ഥികളുടേ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ചിഹ്നം അനുവദിച്ചത്.
Post a Comment
0 Comments