ന്യൂദല്‍ഹി (www.evisionnews.co): ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 17 വരെ നീട്ടി. ദല്‍ഹിയിലെ പ്രത്യേക കോടതിയാണ് അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.
അതേസമയം അദ്ദേഹത്തിന് ദിവസത്തില്‍ ഒരു തവണ വീട്ടില്‍ നിന്നുള്ള ഭക്ഷണം ജയിലിലെത്തിക്കാന്‍ അനുമതി നല്‍കി. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് അനുമതി നല്‍കിയത്.
കേസില്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ചിദംബരം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
പി.ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സി.ബി.ഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്.
ചിദംബരത്തെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണ് എന്നാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്.
Post a Comment
0 Comments