കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്ത് വിശ്വാസത്തിന്റെ പേരിലും അരൂരില്‍ നവോത്ഥാനത്തിന്റെ പേരിലും വോട്ടു ചോദിക്കുന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് ഇരട്ടത്താപ്പാണെന്ന് എം.കെ പ്രേമചന്ദ്രന്‍ എം.പി. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ തന്നെ നേതാക്കള്‍ നിലപാടുകളുടെ കാര്യത്തില്‍ പരസ്പരം തര്‍ക്കത്തിലാണ്. ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ നയമില്ല. പാര്‍ട്ടി സെക്രട്ടറി വിശ്വാസത്തെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മഞ്ചേശ്വരത്ത് വിശ്വാസികളോടൊപ്പമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റിടങ്ങളില്‍ നവോത്ഥാനം പറഞ്ഞ് വോട്ടുപിടിക്കുന്നു. മഞ്ചേശ്വരത്ത് സി.പി.എം സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ശബരിമല പ്രശ്നം വ്യക്തമാക്കണം.
ബി.ജെ.പിക്ക് അയോധ്യ പ്രശ്നം പോലെ തന്നെയാണ് ശബരിമല വിഷയവും. ശബരിമല വിഷയത്തില്‍ യു.ഡി.എഫിന് വ്യക്തമായ നിലപാടുകളുണ്ട്. ആ നിലപാടുകള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് കഴിഞ്ഞ ലോക്‌സഭയിലെ അട്ടിമറി വിജയം. മഞ്ചേശ്വരം മണ്ഡലങ്ങങ്ങള്‍ ഉള്‍പ്പെടെ അഞ്ചിടത്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാറിന് ഭരണനേട്ടം എന്ന് പറയാന്‍ ഒന്നുമില്ല. ഭരണക്കാര്യം ഉയര്‍ത്തിക്കാട്ടി വോട്ടുചോദിക്കാന്‍ എല്‍.ഡി.എഫിനാവുന്നില്ല. കണ്‍സള്‍ട്ടന്‍സി നിയമത്തെ അഴിമതിക്കുള്ള മുഖംമൂടിയാക്കിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍- എം.പി പറഞ്ഞു. ആര്‍.എസ്.പി ജില്ലാ സെക്രട്ടറി ഹരീഷ് ബി. നമ്പ്യാര്‍, കരീം ചന്തേര, കരിവള്ളൂര്‍ വിജയന്‍ എം.പിയോടൊപ്പമുണ്ടായിരുന്നു.
Post a Comment
0 Comments