കാഞ്ഞങ്ങാട് (www.evisionnews.co): ഇടവഴിയില്‍ നിന്നും അമിത വേഗതയില്‍ കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലേക്ക് കയറിയ ഗ്യാസ് സിലണ്ടര്‍ വിതരണ ലോറിയിലേക്ക് കാര്‍ പാഞ്ഞുകയറി കാറിലുണ്ടായിരുന്ന കുഞ്ഞിന് പരിക്കേറ്റു. ഭാഗ്യംകൊണ്ട് വന്‍ ദുരന്തമൊഴിവായി. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സൗത്ത് ചിത്താരി ഹൈദ്രോസ് മസ്ജിദിന് മുന്നില്‍ അപകടം.
കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 60എല്‍ 3504 കാറാണ് കെ.എല്‍ 14പി 822 നമ്പര്‍ ഗ്യാസ് സിലണ്ടര്‍ കയറ്റിയ ലോറിക്കിടിച്ചത്. കാറിലുണ്ടായിരുന്ന ബല്ല മാപ്പിട്ടച്ചേരിയിലെ രണ്‍ഷ- ദീപ ദമ്പതികളുടെ ഒരു വയസുള്ള ആണ്‍കുട്ടിയാണ് അപകടത്തില്‍ പരിക്കേറ്റത്.
അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പാടെ തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഗ്യാസ് സിലണ്ടറുകള്‍ക്ക് ആഘാതമുണ്ടാകാത്തതിനാല്‍ വന്‍ ദുരന്തംഒഴിവാകുകയായിരുന്നു. ഇടിയുടെ ശബ്ദംകേട്ട് പരിസരവാസികള്‍ ഓടിയെത്തിയാണ് പരിക്കേറ്റ കുട്ടിയെയും മറ്റു യാത്രക്കാരെയും കാറില്‍ നിന്നും പുറത്തെടുത്തത്. കുട്ടിയെ പിന്നീട് മാണിക്കോത്ത് സ്വകാര്യ ആസ്പത്രിയില്‍ പ്രാഥമിക ശ്രൂശ്രഷയ്ക്ക് വിധേയമാക്കി.
Post a Comment
0 Comments