അബൂദാബി (www.evisionnews.co): കേരളത്തില്‍ നടക്കുന്ന അഞ്ചു നിയസഭാ ഉപതെരഞ്ഞടുപ്പിലും ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് അനിവാര്യമാണന്നുംവര്‍ഗീയ ഫാസിസ്റ്റ് ശക്തിക്കെതിരെ നടക്കുന്ന പോരാട്ടമാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ നടക്കുന്നതെന്നും അബുദാബി ഉദുമ മണ്ഡലം കെഎംസിസി പ്രവര്‍ത്തകസമിതിയോഗം വിലയിരുത്തി.
പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റംചുമത്തി കേസെടുത്ത നടപടി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഉദുമമണ്ഡലം കെഎംസിസി പ്രസിഡന്റ് ആലൂര്‍ സലാം മാങ്ങാട് അധ്യക്ഷതവഹിച്ചു. കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുറഹിമാന്‍ പൊവ്വല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, മണ്ഡലം ഭാരവാഹികളായ സിദ്ധീഖ് കൊറ്റുമ്പ, സമീര്‍ കോട്ടിക്കുളം, അഷ്‌റഫ് പൊവ്വല്‍, കെ.എച്ച് അലി, ശിഹാബ് പൂച്ചക്കാട്, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹനീഫ മാങ്ങാട്, അഷ്‌റഫ് പൂച്ചക്കാട്,റിയാസ് അഡൂര്‍, സിവാജ് 2020 കണ്‍വീനര്‍അഷ്‌റഫ് കീഴൂര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശമീം ബേക്കല്‍ സ്വാഗതവും ട്രഷറര്‍ ശിഹാബ് തങ്ങള്‍ അല്‍ഹാദി നന്ദിയും പറഞ്ഞു.

Post a Comment
0 Comments