കാസര്‍കോട് (www.evisionnews.co): യുവാവിനെ ബൈക്ക് തടഞ്ഞ് മൂന്നംഗ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. മഞ്ചേശ്വരം മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ (25) ആണ് പരിക്കേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നത്. മിയാപദവ് ടൗണിന് സമീപം ബുധനാഴ്ച രാത്രി 10.30മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫൈസല്‍ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു.
അക്രമത്തില്‍ പരിക്കേറ്റ ഫൈസലിനെ ആദ്യം ഉപ്പളയിലും പിന്നീട് നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന ഫൈസല്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments