കാസര്‍കോട് (www.evisionnews.co): യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയതായി സംശയത്തെ തുടര്‍ന്ന് തെക്കില്‍ പുഴയില്‍ തിരച്ചില്‍ തുടരുന്നു. വിദ്യാനഗര്‍ സ്വദേശി സെല്‍ജോയുടെ ഭാര്യ പ്രമീള (30)യെ കാണാതായതിനെ തുടര്‍ന്നാണ് തെക്കില്‍ പുഴയില്‍ തിരച്ചില്‍ നടത്തുന്നത്.
കൊല്ലം കുണ്ടറ സ്വദേശിയാണ് പ്രമീള. കഴിഞ്ഞ മാസം 19നും 20നും ഇടയില്‍ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ഷെല്‍വിന്‍ ജോണ്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ സംശയം തോന്നിയ പോലീസ് സെല്‍ജോയെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചത്. ഇയാള്‍ തന്നെ പ്രമീളയെ കൊലപ്പെടുത്തി തെക്കില്‍ പുഴയില്‍ കെട്ടിത്താഴ്ത്തിയതായാണ് പോലീസിന് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്നാണ് വിദ്യാനഗര്‍ സി.ഐ മനോജ്, കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീം, വിദ്യാനഗര്‍ എസ്‌ഐ സന്തോഷ് കുമാര്‍, ഫയര്‍ ഫോഴ്‌സ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നത്.

Post a Comment
0 Comments