Type Here to Get Search Results !

Bottom Ad

കശ്മീരിനെച്ചൊല്ലി ഇന്ത്യ- ചൈന വാക്പോര് രൂക്ഷം: അതൃപ്തി അറിയിച്ച് ഇന്ത്യ

ദേശീയം (www.evisionnews.co): രണ്ടാമത് ഇന്ത്യാ-ചൈന അനൗപചാരിക ഉച്ചക്കോടി നാളെ നടക്കാനിരിക്കെ കശ്മീരിനെക്കുറിച്ചുള്ള ഭിന്നത കല്ലുകടിയാകുന്നു. ജമ്മുകശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കണം എന്ന് വീണ്ടും ചൈന നിലപാടെടുത്തതില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കശ്മീരില്‍ ഏകപക്ഷീയ നടപടികള്‍ പാടില്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍, ചൈനീസ് പ്രസിഡന്റ് ഖാന്‍ ഷി ചിന്‍പിങിനെ കണ്ട ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ ആഭ്യന്തരവിഷയത്തില്‍ ആരും ഇടപെടേണ്ടെന്ന് ആവര്‍ത്തിച്ച് ഇന്നലെ വിദേശകാര്യമന്ത്രാലയം മറുപടി നല്‍കിയിരുന്നു.

ജമ്മുകശ്മീര്‍ ആഭ്യന്തരവിഷയമാണ്. ഇക്കാര്യം ചൈനയ്ക്ക് അറിയാമെന്നും മറ്റ് രാജ്യങ്ങള്‍ കശ്മീരിനെക്കുറിച്ച് നിലപാട് പറയുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം, കശ്മീര്‍ വിഷയം ചൈന സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പാകിസ്ഥാന്‍ താല്‍പര്യത്തിനെ പിന്തുണക്കുമെന്നും ഷി ചിന്‍പിങ് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കശ്മീര്‍ വിഷയത്തില്‍ ശരിയും തെറ്റും വ്യക്തമാണെന്നും ഇരു രാജ്യങ്ങളും സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഷി ജിന്‍പിങ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

ഒക്ടോബര്‍ 11 മുതല്‍ 13 വരെയാണ് മോദി- ചിന്‍പിങ് കൂടിക്കാഴ്ച നടക്കുക. നാളെ ഉച്ചയ്ക്കു ശേഷം ചെന്നൈയിലെത്തുന്ന ഷി ചിന്‍പിങ് 24 മണിക്കൂര്‍ ഇന്ത്യയിലുണ്ടാകും. കശ്മിരിലെ നടപടി ഷി ചിന്‍പിങ് ഉന്നയിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കും. അതിര്‍ത്തി തര്‍ക്കത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാകും. ഭിന്നതകള്‍ക്കിടയിലും പരസ്പര വിശ്വാസം വളര്‍ത്താനുള്ള പരമാവധി നടപടികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യയും ചൈനയും വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad