കാഞ്ഞങ്ങാട് (www.evisionnews.co): കാസര്‍കോട് ജില്ലയിലെ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് നവഭാരത് സയന്‍സ് കോളജ് നടത്തുന്ന പാരാമെഡിക്കല്‍ കോണ്‍ക്ലേവ് ലോഗോ പ്രകാശനം പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തര മന്തിയുമായ രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.
ജില്ലാ കാര്‍ഷിക ബാങ്ക് ചെയര്‍മാന്‍ കെ. നീലകണ്ഠന്‍, നവഭാരത് ഗ്രൂപ്പ് ഓഫ് എജൂക്കേഷന്‍ ചെയര്‍മാന്‍ ഡോ. കെ.എം സഫ്വാന്‍, ഡയറക്ടര്‍ ആബിദ് എടച്ചേരി, പ്രിന്‍സിപ്പല്‍ എം.എ നജീബ്, യൂണിയന്‍ ഭാരവാഹികളായ ഷിറിന്‍ ഷഹര്‍ബാന്, ഷാന നാസ്മിന്, അഫ്‌സല്‍, നവാസ്, അജ്മല്‍ സംബന്ധിച്ചു.
നവംബര്‍ അവസാനവാരം നടക്കുന്ന പാരാമെഡിക്കല്‍ കോണ്‍ക്ലേവിന്റെ ഭാഗമായി സ്റ്റുഡന്റസ് എക്‌സിബിഷന്‍ അക്കാദമിക്കല്‍ ഇവന്റ് തുടങ്ങിയ പത്തോളം പരിപാടികള്‍ കാഞ്ഞങ്ങാട്ട് നടക്കും.
Post a Comment
0 Comments