ദുബൈ (www.eisionnews.co): ദുബൈ മഞ്ചേശ്വരം മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് വേണ്ടി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര രചന നിര്‍വഹിച്ചു. കണ്ണൂര്‍ മമ്മാലിയാണ് ഗാനം ആലപിച്ചത്. വെല്‍ഫിറ്റ് വില്ലയില്‍ നടന്ന തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി നവാസ് പാലേരിക്ക് നല്‍കി പ്രകാശനം ചെയ്തു.
ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യു.എ.ഇ കെ.എം.സി.സി കേന്ദ്ര ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, ദുബൈ കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ്് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ദുബൈ കെ.എം.സി.സി ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡന്റ് ഹനീഫ ചെര്‍ക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ടികെസി അബ്ദുല്‍ ഖാദര്‍ ഹാജി, ഹസൈനാര്‍ തോട്ടുംഭാഗം, നവാസ് പാലേരി, ജില്ലാ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, എം.ബി യൂസുഫ് ഹാജി, പാവൂര്‍ മുഹമ്മദ്, എം.എ ഖാലിദ്, ഹനീഫ ഗോള്‍ഡ് കിംഗ്, മൊയ്തീന്‍ പ്രിയ, ആദം ഷെയ്ക്ക്, മഹ്മൂദ് ഹാജി പൈവളിക, സി.എച്ച് നൂറുദ്ദീന്‍, അബ്ദുല്‍ റഹിമാന്‍ ബീച്ചാരക്കടവ്, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാഞ്ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്സിന്‍, അഷ്റഫ് പാവൂര്‍, ഹനീഫ ബാവാ നഗര്‍ , ഇസ്മായില്‍ നാലാംവാതുക്കല്‍, ഫൈസല്‍ പട്ടേല്‍, അയ്യൂബ് ഉറുമി, ഷബീര്‍ കൈതക്കാട്, ഷബീര്‍ കീഴൂര്‍, പിഡി നൂറുദ്ധീന്‍, ഡോ. ഇസ്മായില്‍, ഷരീഫ് ചന്തേര, സി.എ ബഷീര്‍, സത്താര്‍ ആലംപാടി, ഇബ്രാഹിം ബേരിക്ക, സലാം മാവിലാടം, റഷീദ് ആവീല്‍, ഷംസീര്‍ അഡൂര്‍, ടി.ആര്‍ ഹനീഫ സംബന്ധിച്ചു.

Post a Comment
0 Comments