Type Here to Get Search Results !

Bottom Ad

പൊന്ന് വീണ്ടും പൊള്ളുന്നു: പവന് 28,200 രൂപ

gold rate in Kerala market Oct. 04, 2019

കേരളം (www.evisionnews.co): കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,525 രൂപയും പവന് 28,200 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു നിരക്ക്.

സെപ്തംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,508.07 ഡോളറാണ് ഇന്നത്തെ നിരക്ക്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad