കാസര്‍കോട് (www.evisionnews.co): വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടാം പ്രതിയെ കോടതി അഞ്ചുവര്‍ഷം തടവിന് സൃഷ്ടിച്ചു. ചെമ്മനാട് പുത്തരിയടുക്കത്തെ പി.എ മുഹമ്മദലിയെ (33)യാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അഞ്ചു വര്‍ഷം തടവിനും 5000രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം അധിക തടവ് അനുഭവിക്കണം. കേസില്‍ മൊത്തം പത്തു പ്രതികളാണുള്ളത്. ഇതില്‍ അഞ്ചാംപ്രതി മുഹമ്മദ് അഷ്റഫ് കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ശിക്ഷ മാറ്റിവെച്ചു. മറ്റുപ്രതികളൈ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. 2011 സെപ്തംബര്‍ രണ്ടിന് ചട്ടഞ്ചാല്‍ ടൗണിലാണ് സംഭവം. വാണിജ്യ നികുതി ഇന്റലിജന്‍സ് ഓഫീസര്‍ കെ. മധു, ഇന്‍സ്പെക്ടര്‍ എം.ബി രാജേഷ്, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

Post a Comment
0 Comments