കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നലില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കളത്തൂരിലെ മൂസ മുസ്്‌ലിയാരുടെ മകനും ഷിറിയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ ഷഫീഖ് (16), വിശ്വനാഥന്‍ (31), സഹോദരന്‍ സുന്ദരന്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഇടിമിന്നലില്‍ വിശ്വനാഥന്റെ വീടിന്റെ ചില ഭാഗങ്ങളില്‍ വിള്ളല്‍ വീണു. കോണ്‍ക്രീറ്റ് അടര്‍ന്ന നിലയിലാണ്. ഫാന്‍, സ്വിച്ച് ബോര്‍ഡുകള്‍, മിക്സി, വയറിംഗ് തുടങ്ങിയവ കത്തിനശിച്ചു. വിശ്വനാഥന്റെ കൈക്കും വയറിനും പൊള്ളലേറ്റിട്ടുണ്ട്.

Post a Comment
0 Comments