
ദേശീയം (www.evisionnews.co): ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ ഫോണിന്റെ റേഞ്ച് കട്ടാവുന്നതും കോള്‍ കണക്ട് ആകാതിരിക്കുന്നതുമൊക്കെ സാധാരണമാണ്. യാത്രചെയ്യുന്നവര്‍ക്ക് കാര്യമറിയാമെങ്കിലും കാത്തിരിക്കുന്നവര്‍ക്ക് അറിയില്ലല്ലോ എന്താണ് സംഭവിച്ചതെന്ന്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ സഹായവുമായെത്തിയ ഇന്ത്യന്‍ റെയില്‍വെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.
ശാശ്വതെന്ന ചെറുപ്പക്കാരന്റെ അമ്മ സഞ്ചരിച്ച ട്രെയിന്‍ 12 മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. അമ്മയ്‌ക്കൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നുമുണ്ടായിരുന്നില്ല. ശാശ്വത് അവസാനം ട്വിറ്ററില്‍ ഒരു പോസ്റ്റ് നല്‍കി, റെയില്‍വെ മന്ത്രി പിയുഷ് ഗോയലിനെയും റെയില്‍വെ മന്ത്രാലയത്തിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്.
Post a Comment
0 Comments